fffff

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബലപരീക്ഷണമായ തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ല പിടിച്ചെടുക്കാൻ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊരുങ്ങുകയാണ് മുന്നണികൾ. 73 ഗ്രാമപഞ്ചായത്തും 11 ബ്ലോക്ക് പഞ്ചായത്തും നാല് മുനിസിപ്പാലിറ്റിയും കോർപ്പറേഷനും ജില്ലാപഞ്ചായത്തും അടങ്ങുന്ന തലസ്ഥാന ജില്ല പിടിക്കുകയെന്നത് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഗതി നിർണയിക്കുന്നതായാണ് മുൻകാല അനുഭവം. അതിനാൽ മൂന്ന് മുന്നണികൾക്കും അഗ്നിപരീക്ഷമാണ് ഈ തിരഞ്ഞെടുപ്പ്. നിലവിൽ തങ്ങൾ മൃഗീയ ഭൂരിപക്ഷം നേടിയ ജില്ലയെന്ന നിലയിൽ മാറിയ രാഷ്ട്രീയ സാഹചര്യത്തിലും വിജയം നില നിറുത്തുക എന്നത് എൽ.ഡി.എഫിന്റെ അഭിമാനപ്രശ്നമാണ്. സംസ്ഥാന രാഷ്ട്രീയ ഗതിയുടെ ചൂണ്ടുപലകയായി വിലയിരുത്തുന്ന തലസ്ഥാന ജില്ലയിലെ വിജയം നേടിയെടുക്കേണ്ടത് യു.ഡി.എഫിനെ സംബന്ധിച്ച് അത്യന്താപേക്ഷിതമാണ്. നിലവിലുള്ളതിനേക്കാൾ കൂടുതൽ ജയസാദ്ധ്യത ബി.ജെ.പിക്കും അനിവാര്യമാണ്. ഫലത്തിൽ ജില്ലപിടിക്കുക എന്നത് മഹായുദ്ധമാണ് മൂന്നു മുന്നണികളും കാണുന്നത്.

തിരനോട്ടം@2015

2015 ലെ തിരഞ്ഞെടുപ്പിൽ 73 ഗ്രാമപഞ്ചായത്തുകളിൽ 49 എൽ.ഡി.എഫിനും 21 യു.ഡി.എഫിനും മൂന്നെണ്ണം ബി.ജെ.പിക്കുമാണ് ലഭിച്ചത്. കോർപ്പറേഷനും നാല് മുനിസിപ്പാലിറ്റികളും എൽ.ഡി.എഫിനാണ്. കോർപ്പറേഷനിൽ എൽ.ഡി.എഫ് 44 ,ബി.ജെ.പി -34, യു.ഡി.എഫ് -21 എന്നിങ്ങനെയാണ് കക്ഷിനില. ജില്ലാപഞ്ചായത്തിൽ 26 ഡിവിഷനുകളിൽ 19 എണ്ണം എൽ.ഡി.എഫിനും 6 എണ്ണം യു.ഡി.എഫിനും 1 എണ്ണം ബി.ജെ.പിക്കുമാണ് ലഭിച്ചത്.

ആകെയുള്ള 11 ബ്ലോക്ക് പഞ്ചായത്തുകളിൽ ചിറയിൻകീഴ്, കിളിമാനൂർ, നെടുമങ്ങാട്, നേമം, പാറശാല, വാമനപുരം, വർക്കല എന്നിവ എൽ.ഡി.എഫിനും അതിയന്നൂർ യു.ഡി.എഫിനുമാണ് ലഭിച്ചത്. പെരുങ്കടവിള, വെള്ളനാട് എന്നിവിടങ്ങളിൽ ഇരു മുന്നണികൾക്കും തുല്യമായ സീറ്റ് വന്നതോടെ നറുക്കെടുപ്പിലാണ് എൽ.ഡി.എഫിന് ഭരണം ലഭിച്ചത്. പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിൽ യു.ഡി.എഫിലെ ഒരംഗം കൂറുമാറി എൽ.ഡി.എഫിൽ എത്തിയതോടെ ഭരണം എൽ.ഡി.എഫിന് ലഭിച്ചു.

പാങ്ങോട് ,മലയിൻകീഴ് ഗ്രാമ പഞ്ചായത്തുകൾ യു.ഡി.എഫിന് ലഭിച്ചതും മറുഭാഗത്തുനിന്നുള്ള ഒരംഗത്തിന്റെ പിന്തുണ ലഭിച്ചതോടെയാണ്.

എൽ.ഡി.എഫ് ഗ്രാമ പഞ്ചായത്തുകൾ

അതിയന്നൂർ ,അമ്പൂരി, അരുവിക്കര,അഴൂർ, ആര്യങ്കോട്, ഇടവ, ഇലകമൺ ,ഉഴമലയ്ക്കൽ,കടയ്ക്കാവൂർ,കഠിനംകുളം,കരകുളം,കരവാരം,കരുംകുളം,കള്ളിക്കാട്,കാട്ടാക്കട,കാരോട്,കിളിമാനൂർ,കുന്നത്തുകാൽ,കുറ്റിച്ചൽ,കൊല്ലായിൽ ,ചിറയിൻകീഴ് ,ചെങ്കൽ,ചെമ്മരുതി,ചെറുന്നിയൂർ, തൊളിക്കോട്,നഗരൂർ,നന്ദിയോട്,പനവൂർ,പള്ളിക്കൽ,പഴയകുന്നുമ്മേൽ,പാറശാല,പുല്ലമ്പാറ,പുളിമാത്ത്,പൂവച്ചൽ ,പൂവാർ,പെരിങ്ങമ്മല,പെരുങ്കടവിള,പോത്തൻകോട്,ബാലരാമപുരം,മംഗലപുരം ,മടവൂർ ,മാണിക്കൽ,വക്കം,വാമനപുരം,വിതുര,വിളപ്പിൽ,വെമ്പായം,വെള്ളറട

യു.ഡി.എഫ് ഗ്രാമ പഞ്ചായത്തുകൾ

അഞ്ചുതെങ്ങ്, അണ്ടൂർക്കോണം, ആനാട്, ആര്യനാട്, ഒറ്റശേഖരമംഗലം,​ കല്ലറ, കാഞ്ഞിരംകുളം, കിഴുവിലം, കുളത്തൂർ, കോട്ടുകാൽ, തിരുപുറം, നാവായിക്കുളം,നെല്ലനാട്,പള്ളിച്ചൽ,പാങ്ങോട്,മലയിൻകീഴ്, മാറനല്ലൂർ, മുദാക്കൽ, വെട്ടൂർ, വെള്ളനാട്,

ബി.ജെ.പി ഗ്രാമ പഞ്ചായത്തുകൾ

വിളവൂർക്കൽ, വെങ്ങാനൂർ, കല്ലിയൂർ