തിരുവനന്തപുരം: ചെമ്പഴന്തി എസ്.എൻ കോളേജിൽ സംഘടിപ്പിച്ച ആർ. ശങ്കർ അനുസ്‌മരണ സമ്മേളനവും സ്‌പെക്ട്രം സെമിനാർ സീരിസും മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്‌തു. കോളേജ് പ്രിൻസിപ്പൽ ഡോ. എസ്.ആർ. ജിത അദ്ധ്യക്ഷയായി. മുൻ അംബാസഡർ ഡോ. ടി.പി. ശ്രീനിവാസൻ, എസ്.എൻ.ഡി.പി യോഗം പത്രാധിപർ കെ. സുകുമാരൻ സ്‌മാരക യൂണിയൻ പ്രസിഡന്റ് ഡി. പ്രേംരാജ്, യൂണിയൻ ഡയറക്ടർ ചെമ്പഴന്തി ജി. ശശി, ഐ.ക്യു.എ.സി കോ - ഓർഡിനേറ്റർ ഡോ. എ.എസ്. രാഖി, മലയാള വിഭാഗം മേധാവി ഡോ.കെ.എസ്. മഞ്ജു, അദ്ധ്യാപകരായ വി.എസ്. വീണ, ടി. അഭിലാഷ് തുടങ്ങിയവർ സംസാരിച്ചു. 2019-20 അദ്ധ്യയന വർഷത്തെ യൂണിവേഴ്‌സിറ്റി റാങ്ക് ജേതാക്കളായ ഷഹനാസ് എസ്.എൻ, വൈഷ്ണവി പി. രാമചന്ദ്രൻ, സ്വാതി. എസ് എന്നിവരെ അനുമോദിച്ചു. ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ സാധിക്കാത്ത വിദ്യാർത്ഥികൾക്ക് സ്‌മാർട്ട് ഫോൺ വിതരണവും നടത്തി.