occu

തിരുവനന്തപുരം: പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്ക് പുതുതായി ഉൾപ്പെടുത്തിയ ഒക്യുപ്പേഷണൽ തെറാപ്പി കോഴ്‌സിലേക്ക് അപേക്ഷിക്കാം.കോഴ്‌സ് ദൈർഘ്യം നാല് വർഷവും ആറു മാസം നിർബന്ധിത ഇന്റർൺഷിപ്പുമാണ്.ഹയർ സെക്കൻഡറിയോ തത്തുല്യ പരീക്ഷയോ ഫിസിക്‌സ്,കെമിസ്ട്രി, ബയോളജി വിഷയങ്ങൾക്ക് 50 ശതമാനം മാർക്കോടെ വിജയിച്ചവർക്ക് അപേക്ഷിക്കാം.വിഷയങ്ങൾ ഓരോന്നും പ്രത്യേകം പാസായിരിക്കണം. എസ്.ഇ.ബി.സി/ എസ്.സി/എസ്.ടി വിഭാഗക്കാർക്ക് മാർക്കിളവുണ്ട്. തിരുവനന്തപുരത്തെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (നിഷ്), ഇരിങ്ങാലക്കുടയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ (എൻ.ഐ.പി.എം.ആർ) കോളേജുകളിലാണ് കോഴ്‌സ് നടത്തുന്നത്. 2020 ലെ പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സിന്റെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ www.lbscentre.kerala.gov.in ൽ കോളേജ് ഓപ്ഷനുകൾ 10നകം നൽകണം.

ബി.​എ​ഫ്.​എ​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷാ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം​:​ ​ബി.​എ​ഫ്.​എ​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷാ​ ​ഫ​ല​വും,​ ​ഒ​ന്നാം​ഘ​ട്ട​ ​അ​ലോ​ട്ട്‌​മെ​ന്റും​ ​w​w​w.​a​d​m​i​s​s​i​o​n​s.​d​t​e​k​e​r​a​l​a.​g​o​v.​i​n​ ​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​അ​ലോ​ട്ട്‌​മെ​ന്റി​ൽ​ ​ഉ​ൾ​പ്പെ​ട്ട​വ​ർ​ക്ക് ​ഒ​ൻ​പ​ത് ​മു​ത​ൽ​ 12​ ​വ​രെ​ ​തി​രു​വ​ന​ന്ത​പു​രം,​ ​മാ​വേ​ലി​ക്ക​ര,​ ​തൃ​ശൂ​ർ​ ​ഗ​വ.​ഫൈ​ൻ​ ​ആ​ർ​ട്‌​സ് ​കോ​ളേ​ജു​ക​ളി​ലേ​തി​ലെ​ങ്കി​ലും​ ​ഹാ​ജ​രാ​യി​ ​പ്ര​വേ​ശ​നം​ ​നേ​ടാം.