bk

ബം​ഗ​ളു​രു​:​ ​ബി​നീ​ഷ് ​കോ​ടി​യേ​രി​യു​ടെ​ ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ ​വീ​ട്ടി​ൽ​ ​ന​ട​ത്തി​യ​ ​റെ​യ്ഡി​ൽ​ ​ഡി​ജി​റ്റ​ൽ​ ​തെ​ളി​വു​ക​ൾ​ ​ശേ​ഖ​രി​ക്കാ​നാ​യെ​ന്ന് ​ഇ.​ഡി​ ​ബം​ഗ​ളൂ​രു​ ​സെ​ഷ​ൻ​സ് ​കോ​ട​തി​യെ​ ​അ​റി​യി​ച്ചു.​ ​മ​റ്റി​ട​ങ്ങ​ളി​ലെ​ ​റെ​യ്ഡി​ൽ​ ​ബി​നീ​ഷി​ന്റെ​ ​ബി​നാ​മി​യി​ട​പാ​ടു​ക​ൾ​ ​തെ​ളി​യി​ക്കു​ന്ന​ ​രേ​ഖ​ക​ളും​ ​കി​ട്ടി.​ ​ഡി​ജി​റ്റ​ൽ​ ​ഡി​വൈ​സു​ക​ളി​ലെ​ ​ഡേ​റ്റാ​ ​മാ​യ്ചു​ ​ക​ള​ഞ്ഞി​ട്ടു​ണ്ട്.​ ​ഇ​ത് ​വീ​ണ്ടെ​ടു​ക്ക​ണം.
ബം​ഗ​ളൂ​രു​ ​ഹ​യാ​ത്ത് ​ഹോ​ട്ട​ലി​ന്റെ​ ​വി​ലാ​സ​ത്തി​ൽ​ ​അ​നൂ​പി​ന്റെ​ ​പേ​രി​ലു​ള്ള​ ​ഇ​ൻ​ഡ​സ്ഇ​ൻ​ഡ് ​ബാ​ങ്കി​ന്റെ​ ​ഡെ​ബി​റ്ര് ​കാ​ർ​ഡാ​ണ് ​ബി​നീ​ഷി​ന്റെ​ ​വീ​ട്ടി​ൽ​ ​നി​ന്ന് ​പി​ടി​ച്ച​ത്.​ ​ഈ​ ​ഹോ​ട്ട​ലി​ന് ​പ​ണം​ ​മു​ട​ക്കി​യ​ത് ​ബി​നീ​ഷാ​ണ്.​ ​അ​നൂ​പും​ ​ബി​നീ​ഷും​ ​ഈ​ ​കാ​ർ​ഡ് ​ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ട്.​ ​കാ​ർ​ഡി​നു​ ​പി​ന്നി​ൽ​ ​ഒ​പ്പി​ട്ടി​രി​ക്കു​ന്ന​ത് ​ബി​നീ​ഷാ​ണ്.​ ​കാ​ർ​ഡ് ​ഇ.​ഡി​ ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കി.
ബി​നീ​ഷി​ന്റെ​ ​മൂ​ന്ന് ​ക​മ്പ​നി​ക​ൾ​ ​വ​ഴി​ ​ക​ള്ള​പ്പ​ണം​ ​വെ​ളു​പ്പി​ച്ചി​ട്ടു​ണ്ട്.​ ​ബി​നീ​ഷ് ​നി​യ​ന്ത്രി​ച്ച​ ​ക​മ്പ​നി​ക​ളു​ടെ​ ​ഡ​യ​റ​ക്ട​ർ​മാ​രാ​യി​രു​ന്നു​ ​മ​യ​ക്കു​മ​രു​ന്ന് ​കേ​സി​ലെ​ ​പ്ര​തി​ക​ളാ​യ​ ​അ​നൂ​പും​ ​റി​ജേ​ഷും.​ ​അ​നൂ​പി​ന്റെ​ ​അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് ​വ​ന്ന​ ​പ​ണം​ ​ബി​നീ​ഷി​ന്റെ​ ​ബി​നാ​മി​ക​ളു​ടേ​താ​ണ്.​ ​സാ​മ്പ​ത്തി​ക​ ​ഇ​ട​പാ​ടു​ക​ളു​ടെ​ ​നി​ര​വ​ധി​ ​രേ​ഖ​ക​ൾ​ ​പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്.​ ​ബി​നീ​ഷു​മാ​യി​ ​ചേ​ർ​ന്ന് ​ല​ഹ​രി​വ്യാ​പാ​രം​ ​ന​ട​ത്തി​യ​താ​യി​ ​അ​നൂ​പ് ​സ​മ്മ​തി​ച്ചി​ട്ടു​ണ്ടെ​ന്നും​ ​ഇ.​ഡി​ ​അ​റി​യി​ച്ചു.