dd

കൊല്ലം: ആറുമാസം മുൻപ് ആത്മഹത്യ ചെയ്യാൻ പോകുന്നുവെന്ന് പറഞ്ഞ് നാടുവിട്ട വീട്ടമ്മ കാമുകനൊപ്പം തിരിച്ചെത്തി. കശുഅണ്ടി തൊഴിലാളിയായ ചവറ ചോല സ്വദേശിനി അമ്പിളിയാണ് (43) മാൻമിസിംഗ് കേസിൽ അന്വേഷണം നടക്കുന്നതിനിടെ ചവറ പൊലീസ് സ്റ്റേഷനിൽ ഹാജരായത്. കാൻസറാണെന്ന പേരിലാണ് ഇവർ രണ്ട് മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് ആത്മഹത്യ ചെയ്യാൻ പോവുകയാണെന്ന് എഴുതി വച്ചശേഷം നാടുവിട്ടത്. വീട്ടുകാരും പൊലീസും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. സൈബർ പൊലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ഇവർ തിരുനെൽവേലിയിലുള്ളതായി സ്ഥിരീകരിച്ചു. കൊവിഡ് ആയതിനാൽ പൊലീസിന് അവിടേക്ക് പോകാനും കഴിഞ്ഞില്ല. ഇതിനിടെ മാൻമിസിംഗ് കേസിന്റെ അന്വേഷണം തീർപ്പാക്കുന്നതിന് കഴിഞ്ഞ ദിവസം പൊലീസ് നിർദേശാനുസരണം ഇവ‌ർ സ്റ്റേഷനിൽ ഹാജരാകുകയായിരുന്നു. കൊല്ലം സ്വദേശിയും കശുഅണ്ടി കമ്പനി ജീവനക്കാരനുമായ പ്രകാശിനൊപ്പമായിരുന്നു ഇവർ നാടുവിട്ടത്. പ്രകാശിനും ഭാര്യയും രണ്ട് മക്കളുമുണ്ടെന്ന് പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ ഇരുവരും ഒരുമിച്ച് ജീവിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചതിനാൽ കോടതി ഇരുവരെയും വിട്ടയച്ചു.