തിരുവനന്തപുരം: നഗരസഭ തിരഞ്ഞെടുപ്പിൽ പേട്ട വാർഡിൽ വിജയത്തുടർച്ചയ്ക്ക് ലക്ഷ്യമിട്ട് കോൺഗ്രസ്. വനിത സംവരണ വാർഡായ പേട്ടയിൽ പുതുമുഖമായ ആര്യ പ്രവീണാണ് യു.ഡി.എഫിന്റെ സ്ഥാനാർത്ഥി. രാഷ്ട്രീയ നേതൃത്വ സ്ഥാനത്തേക്കുള്ള ആദ്യ കാൽവയ്പ്പാണ് ആര്യയുടേത്. കോളേജ് സ്കൂൾ രാഷ്ട്രീയത്തിൽ കെ.എസ്.യുവിൽ സജീവമായിരുന്നു. എന്നിരുന്നാലും മുൻ നിരിയിലേക്കുള്ള സ്ഥാനങ്ങളിലേക്ക് ശ്രമിച്ചിരുന്നില്ല. പുതുമുഖങ്ങൾക്ക് അവസരം നൽകണമെന്ന അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് വാർഡിൽ തന്നെയുള്ള ജനപ്രിയ സ്ഥാനാർത്തിയെ നേതൃത്വം തിരഞ്ഞെടുത്തത്. വാർഡിലെ ജനങ്ങൾക്ക് പരിചതാമായ മുഖമാണ് ആര്യ. ജില്ല ഇൻഫർമേഷൻ ഓഫീസിലും ടൂറിസം വകുപ്പിലും ഡാറ്റാ എൻട്രി ഓപ്പറേറ്ററായി താൽക്കാലിക അടിസ്ഥാനത്തിൽ ജോലി ചെയ്യതിട്ടുണ്ട്. വാർഡിലെ റസിഡന്റസ് അസോസിയേഷൻ പരിപാടികളലും മറ്റ് ആവശ്യങ്ങൾക്കും സജീവ സാന്നിദ്യമാണ് ആര്യ. പേട്ടയിലെ കോൺഗ്രസ് വാർഡ് കമ്മിറ്റിയിൽ സ്ഥാനാ‌ർത്ഥിയായി ആര്യയുടെ പേരാണ് ഉയർന്ന് വന്നത്. യു.ഡി.എഫ് നഗരസഭ പാർലമെന്ററി പാർട്ടി ലീഡറുമായ ഡി. അനിൽകുമാറാണ് പേട്ടയിലെ നിലവിലെ കൗൺസിലർ. ഡി. അനിൽകുമാറിന്റെ വാർഡിലെ അഞ്ച് വർഷത്തെ വികസന പ്രവർത്തനം തനിക്ക് പ്രയോജനമുണ്ടാകുമെന്ന് ആര്യ പറഞ്ഞു. കൗൺസിറായി ജയിച്ച് വരികയാണെങ്കിൽ ഡി. അനിൽകുമാർ തുടങ്ങി വച്ച പദ്ധതികൾ പൂർത്തിയാക്കുമെന്നും വാർഡിന്റെ വികസനത്തിന് വേണ്ടി പുതിയ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുമെന്നും ആര്യ പറഞ്ഞു.