പറവൂർ: പെരുവാരം മൂത്തണ്ടാശേരിൽ (നൈനി) എൻ. ശ്രീനിവാസൻ (79) നിര്യാതനായി. പറവൂർ പുല്ലംകുളം എസ്.എൻ. ഹയർ സെക്കൻഡറി സ്‌കൂൾ റിട്ട. ഹെഡ്മാസ്റ്ററാണ്. ഭാര്യ: എടവനക്കാട് കാട്ടിപ്പറമ്പിൽ കെ. ആർ. സുപ്രഭ (റിട്ട.അദ്ധ്യാപിക, പുല്ലംകുളം എസ്.എൻ എച്ച്.എസ്.എസ്.). മക്കൾ: എസ്. നിഷ (അദ്ധ്യാപിക, രാമവർമ യൂണിയൻ ഹൈസ്‌കൂൾ, ചെറായി), എസ്. നീന (അദ്ധ്യാപിക, എസ്.എൻ എച്ച്.എസ്.എസ്., പറവൂർ). മരുമക്കൾ: വി. ആർ. ദിലീപ്കുമാർ (ജി.ടി.എൻ ആലുവ), എൻ. ജി. സനിൽകുമാർ (സെക്രട്ടറി, കൊരട്ടി സർവീസ് സഹകരണ ബാങ്ക്).