കരുനാഗപ്പള്ളി: വീടിന് സമീപത്തെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവതിക്ക് കൊവിഡ് . ആദിനാട് തെക്ക് രഞ്ജിത്ത് ഭവനത്തിൽ രാധാദേവിയാണ് (46) മരിച്ച ത്. ഇവർക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിക്കുകയും പിന്നീട് നെഗറ്റീവാകുകയും ചെയ്തിരുന്നു.
രോഗം ഭേദമായി വീട്ടിലെത്തിയ ഇവർ ,പരിസരവാസികളായ പലർക്കും രോഗബാധ ഉണ്ടായതിനെ തുടർന്ന് മനോവിഷമത്തിലായിരുന്നു. വ്യാഴാഴ്ച ഉച്ചയോടെ ഇവരെ കാണാതായി. നാട്ടുകാർ നടത്തിയ തെരച്ചിലിൽ വെള്ളിയാഴ്ച കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. സംസ്കാര ചടങ്ങുകൾ ക്യാപ്ടൻ ലക്ഷ്മി ഹെൽത്ത് ആൻഡ് പാലിയേറ്റീവ് സൊസൈറ്റി വോളണ്ടിയർമാർ ഏറ്റെടുക്കുകയായിരുന്നു.