kammunittihal

മുടപുരം : മംഗലപുരം ഗ്രാമ പഞ്ചായത്തിൽ ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച കമ്മ്യുണിറ്റി ഹാൾ ഗ്രാമ പഞ്ചയായത്ത് പ്രസിഡന്റ് വേങ്ങോട് മധു ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് സുമഹരിലാൽ,വികസന ചെയർമാൻ മംഗലപുരം ഷാഫി, ആരോഗ്യ ചെയർമാൻ വേണു ഗോപാലൻ നായർ, ക്ഷേമകാര്യ ചെയർപേഴ്സൺ ജയ, സെക്രട്ടറി ജി.എൻ.ഹരികുമാർ,അസിസ്റ്റന്റ് സെക്രട്ടറി സുഹാസ് ലാൽ,വി. ഇ.ഒ സമീർ തുടങ്ങിയവർ പങ്കെടുത്തു.വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 25 ലക്ഷം രൂപ ചെലവഴിച്ചാണ് നവീകരിച്ചത്.കല്യാണപാർട്ടികൾ,മറ്റു വിനോദപാർട്ടികൾ,രാഷ്ടീയ,സാമൂഹിക സമ്മേളനങ്ങൾ, എന്നിവ മിതമായ നിരക്കിൽ ജനങ്ങൾക്ക് ഉപയോഗിക്കാൻ വേണ്ടിയാണ് കമ്മ്യുണിറ്റി ഹാൾ നവീകരിച്ചത്.