ചിറയിൻകീഴ്: എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്മെന്റ് ചിറയിൻകീഴ് യൂണിയൻ പ്രതിനിധി സമ്മേളനം സഭവിള ശ്രീനാരായണാശ്രമം ഹാളിൽ നടന്നു. എസ്.എൻ.ഡി.പി യോഗം കൗൺസിലർ ഡി. വിപിൻരാജ് ഉദ്ഘാടനം ചെയ്തു. യൂത്ത് മൂവ്മെന്റ് യൂണിയൻ സെക്രട്ടറി പ്രിയദർശന്റെ അദ്ധ്യക്ഷതയിൽ യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി, വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള, യോഗം ഡയറക്ടർ അഴൂർ ബിജു, സഭവിള ശ്രീനാരായണാശ്രമം പ്രസിഡന്റ് സുഭാഷ് പുത്തൂർ, മുൻ യൂണിയൻ കൗൺസിലർ അൻവിൻ മോഹൻ, യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രതിനിധികളായ അഭിദാസ്, കൗഷിക്, വിമൽ, അധീഷ്, കനിഷ്ക്, കൃഷ്ണ, വൈശാഖ്, ആദിത്യൻ, വിപിൻ, അരുൺ എം. ദാസ് എന്നിവർ പ്രസംഗിച്ചു. ഡിസംബർ അവസാനവാരം യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രതിനിധികളുടെയും ശാഖാതല യൂണിറ്റ് ഭാരവാഹികളുടേയും ഏകദിന പ്രതിനിധി ക്യമ്പ് നടത്തും. ശാഖാതലത്തിൽ യൂത്ത്മൂവ്മെന്റ് യൂണിറ്റുകൾ പുനഃസംഘടിപ്പിക്കാനും തീരുമാനിച്ചു. യൂണിയൻ തല പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനു അൻവിൻ മോഹൻ (ചെയർമാൻ), പ്രിയദർശൻ (കൺവീനർ), അഴൂർ ബിജു(കോ ഓർഡിനേറ്റർ) എന്നിവർ മുഖ്യ ഭാരവാഹികളായി 101 അംഗ യൂത്ത് മൂവ്മെന്റ് യൂണിയൻ കമ്മിറ്റിയെ തിരഞ്ഞെടുത്തു.