plus

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് പ്രവേശനം ഇന്ന് മുതൽ. അലോട്ട്മെന്റ് ലെറ്ററിലുള്ള സമയത്ത് സ്കൂളിലെത്തി പ്രവേശനം നേടാം. ഒന്നാം അലോട്ട്മെന്റിൽ ഒഴിവുണ്ടായിരുന്ന 13,​058 സീറ്റുകളിലേക്കാണ് അപേക്ഷകരെ പരിഗണിച്ചിരിക്കുന്നത്. നാളെ വരെയാണ് പ്രവേശനം.

ഇതുവരെ ഒരു അലോട്ട്മെന്റിലും പ്രവേശനം നേടാത്തവർക്ക് 12 മുതൽ apply for vacant seats ലിങ്കിലൂടെ അപേക്ഷിക്കാനുള്ള അവസരമുണ്ട്. സീറ്റ് ഒഴിവ് വിവരങ്ങളും മറ്റ് നിർദ്ദേശങ്ങളും 12ന് www.hscap.kerala.gov.in ൽ പ്രസിദ്ധീകരിക്കും. പ്രവേശനം നേടിയവർക്ക് അപേക്ഷിക്കാനാവില്ല.