പൂവാർ: പാറശാല ബ്ലോക്ക് പഞ്ചായത്തിന്റെ വികസന ഫണ്ടിൽ നിന്നും 5 ലക്ഷം രൂപ മുടക്കി നവീകരിച്ച പൂവാർ കമ്യൂണിറ്റി ഹെൽത്ത് സെന്റർ ലാബ് ഉദ്ഘാടനം ചെയ്തു. ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്യദേവൻ ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ മഞ്ചു സ്മിത, മെഡിക്കൽ ഓഫീസർ ഡോ. ഐ.എസ്. ജവഹർ, എച്ച്.എം.സി അംഗങ്ങളായ എം.എസ്. ഹമീദ്, കെ. അശോകൻ, എൻ.ആർ. സോമൻ, മുരുകൻ, ആശുപത്രി ജീവനക്കാർ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.