fg

വർക്കല: വർക്കല മണ്ഡലത്തിൽ നവീകരിച്ച റോഡുകളുടെ ഉദ്ഘാടനം മന്ത്രി ജി.സുധാകരൻ വീഡിയോ കോൺഫറൻസിംഗ് വഴി നിർവഹിച്ചു. സെൻട്രൽ റിസർവ് ഫണ്ടിൽ നിന്ന് 11 കോടി രൂപ ചെലവഴിച്ച് നാവായിക്കുളം പഞ്ചായത്തിൽ നിർമ്മിച്ച 28 ാം മൈയിൽ കെട്ടിടം മുക്ക്-പലവ ക്കോട് - മുക്കട റോഡ്, മടവൂർ പഞ്ചായത്തിൽ നബാർഡ് ഫണ്ടിൽ നിന്ന് 10 കോടി ചെലവഴിച്ച് നിർമ്മിച്ച എലികുന്നാം മുകൾ വേട്ടക്കാട്ടുകോണം- കൃഷ്ണൻ കുന്ന് തങ്ക കല്ല് റോഡ് എന്നിവയുടെ ഉദ്ഘാടനം മന്ത്രി നിർവഹിച്ചു.കിഫ്ബി ഫണ്ടിൽനിന്ന് 47 കോടി ചിലവിൽ നിർമ്മിക്കുന്ന വർക്കല- നടയറ- പാരിപ്പളളി റോഡ്, 5 കോടി വിനിയോഗിച്ച് നിർമ്മിക്കുന്ന ചെമ്മരുതി പഞ്ചായത്തിലെ വണ്ടിപ്പുര കോവൂർ വായനശാല ജംഗ്ഷൻ റോഡ്, 1.5കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന ഇലകമൺ പഞ്ചായത്തിലെ ഇലകമൺ കായൽപ്പുറം റോഡ് എന്നിവയുടെ നിർമ്മാണ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു വർക്കല നഗരസഭ കൗൺസിൽ ഹാളിൽ നടന്ന ചടങ്ങിൽ വി.ജോയി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.നഗരസഭ ചെയർപേഴ്സൺ ബിന്ദു ഹരിദാസ് ,ചെമ്മരുതി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.എച്ച് .സലിം , ഇലകമൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.സുമംഗല,, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരായ ഡോ: ജോതീന്ദ്രനാഥ്.സി.എസ്,ജ്യോതി.ആർ,അജിത്കുമാർ,രാകേഷ് തുടങ്ങിയവർ സംബന്ധിച്ചു.