ആര്യനാട്: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ആര്യനാട് പഞ്ചായത്തിൽ ഭരണം നിലനിറുത്താൻ യു.ഡി.എഫും തിരിച്ചുപിടിക്കാൻ എൽ.ഡി.എഫും ശ്രമിക്കുമ്പോൾ നിർണായകസാന്നിദ്ധ്യമാകാൻ എൻ.ഡി.എയും രംഗത്ത്. 19 അംഗ ഭരണസമിതിയിൽ കഴിഞ്ഞ തവണ 11 വാർഡുകളിൽ കോൺഗ്രസും എട്ട് വാർഡുകളിൽ എൽ.ഡി.എഫുമാണ് വിജയിച്ചത്. വികസന തുടർച്ചയ്‌ക്കായി കോൺഗ്രസ് വോട്ടുചോദിക്കുമ്പോൾ അഴിമതി ഭരണത്തിൽ നിന്നും പഞ്ചായത്തിനെ രക്ഷിക്കാനാണ് സി.പി.എം വോട്ടുചോദിക്കുന്നത്. നേരത്തെ രണ്ടുതവണ തുടർച്ചയായി പ്രസിഡന്റായിരുന്ന നിലവിലെ ജില്ലാ പഞ്ചായത്തംഗം വി. ബിജുമോന്റെ നേതൃത്വത്തിലാണ് പഞ്ചായത്ത് തിരിച്ചുപിടിക്കാൻ സി.പി.എം നീക്കം. എൽ.ഡി.എഫും എൻ.ഡി.എയും മുഴുവൻ സീറ്റുകളിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് രംഗത്തിറങ്ങി കഴിഞ്ഞു. എന്നാൽ ചില സീറ്റുകളിലെ തർക്കം കാരണം യു.ഡി.എഫ് സ്ഥാനാർത്ഥി നിർണയം പാതിവഴിയിലാണ്. യു.ഡി.എഫിലെ ഘടകകക്ഷിയായ ഫോർവേർഡ് ബ്ലോക്ക് ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ അവകാശവാദം ഉന്നയിച്ചെങ്കിലും സീറ്റ് നൽകിട്ടില്ല. തങ്ങൾക്ക് സീറ്റ് നിഷേധിക്കുകയാണെങ്കിൽ സ്വാധീനം കൂടുതലുള്ള ഒരു വാർഡിൽ സ്വന്തം നിലയിൽ മത്സരിക്കുകയും മറ്റ് വാർഡുകളിൽ പൊതുസമ്മതരായ സ്വതന്ത്ര സ്ഥാനാർത്ഥികളെ പിന്തുണയ്ക്കാനുമാണ് തീരുമാനമെന്ന് ഫോർവേർഡ് ബ്ലോക്ക് നേതാക്കൾ പറയുന്നു.
എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ
പേര്, വാർഡ് എന്നീ ക്രമത്തിൽ
എസ്. സരസ്വതിയമ്മ (കീഴ്പാലൂർ), എം.എൽ. കിഷോർ (മീനാങ്കൽ), പി. സരസ്വതി (തേവിയാരുകുന്ന്), ഐത്തി അശോകൻ (പൊട്ടൻചിറ), എസ്. ചിത്രൻ (ഈഞ്ചപ്പുരി), പ്രശാന്ത് (കൊക്കോട്ടേല), ആർ.എസ്. രാഹുൽ(പാലൈകോണം), സനൂജ (ഇരിഞ്ചൽ),ആതിരാ വിജയൻ (പള്ളിവേട്ട), എ. ഷീജ (കാഞ്ഞിരംമൂട് ), സിനു (കാനക്കുഴി), കെ. ലേഖ(ചൂഴ), വി.വിജുമോഹൻ (ആര്യനാട് ടൗൺ ),ഒ.ശൈലജ (കോട്ടയ്ക്കകം), മോളി സുനിൽ (ഇറവൂർ), എസ്.എ. ഷമീം (വലിയ കലുങ്ക്), സി.ജെ. അനീഷ് (പറണ്ടോട്), യു. റീനാ സുന്ദരം (പുറുത്തിപ്പാറ).
ബി.ജെ.പി സ്ഥാനാർത്ഥികൾ
എൽ.ഷിജി (കീഴ്പാലൂർ), വി. ശ്രീകല (പൊട്ടൻചിറ), എസ്. ദിലീപ് കുമാർ (കൊക്കോട്ടേല), പി.വി. ബിൻഷു (പാലൈകോണം), കവിത കൃഷ്ണൻ (ഇരിഞ്ചൽ), ബി.എച്ച്. രമ്യ (ചൂഴ), എം.എസ്.സജി (ആര്യനാട് ടൗൺ), സൗമ്യ (കോട്ടയ്ക്കകം), ബി.ആർ. സിന്ധു (ഇറവൂർ), ടി.ആർ. ഷിബു (വലിയ കലുങ്ക്), ബിനുകുമാർ (പറണ്ടോട്).