df

വർക്കല: വർണ നോൺറെസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നിർദ്ധനരായ പത്ത് വിദ്യാർത്ഥികൾക്ക് ടെലിവിഷനുകൾ വിതരണം ചെയ്തു. വി.ജോയി എം.എൽ.എ വിതരണോദ്ഘാടനം നിർവഹിച്ചു. വർണ ആർട്സ് ആൻഡ് കൾചറൽ സെക്രട്ടറി ഗുരുകുലം വിജയൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൺ ബിന്ധു ഹരിദാസ്, കണ്വാശ്രമം വാർഡ് കൗൺസിലർ അഡ്വ. കെ.ആർ. ബിജു എന്നിവർ സംബന്ധിച്ചു. എം.എസിക്ക് പഠിക്കുന്ന കണ്വാശ്രമം നിവാസിയായ രമ്യക്ക് സ്മാർട്ട് ഫോൺ വാങ്ങുന്നതിനായി 5000 രൂപ അസോസിയേഷൻ നൽകി.