തിരുവനന്തപുരം: കുട്ടികൾ പ്രകൃതിയേയും മണ്ണിനേയും സ്നേഹിച്ച് വളരണമെന്നും സ്നേഹമെന്ന മന്ത്രം ജീവിതാവസാനം വരെ സൂക്ഷിക്കണമെന്നും സുഗതകുമാരി പറഞ്ഞു. കേരളപ്പിറവി വാരാഘോഷത്തിന്റെ ഭാഗമായി തൈക്കാട് ഗവ. മോഡൽ ബോയ്‌സ് ഹയർസെക്കൻഡറി സ്‌കൂളിൽ ഒരാഴ്ചയായി സംഘടിപ്പിച്ചു വന്ന ഓൺലൈൻ സർഗോത്സവത്തിന്റെ സമാപന സമ്മേളനവും സർട്ടിഫിക്കറ്റ് വിതരണ ചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. പി.ടി.എ പ്രസിഡന്റ് കെ. ഗോപി അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ എം.പി. ഷാജി, ഹെഡ്മാസ്റ്റർ ഷിബു പ്രേംലാൽ ഇ, സ്റ്റാഫ് സെക്രട്ടറി ജെ.എം. റഹിം, അദ്ധ്യാപകരായ ലീന കെ.എസ്, ഷിബു.ആർ, പ്രേമജ.എ, പ്രീത.ബി.സി, ഷബീന ജാസ്മിൻ, ജോളി.കെ.ഇ തുടങ്ങിയവർ സംസാരിച്ചു.