photo

നെടുമങ്ങാട് : ആനാട് ഇക്കോ ഷോപ്പ് കർഷക ചന്ത ടീമംഗങ്ങളുടെ നേതൃത്വത്തിൽ എല്ലാ ഞായറാഴ്ചകളിലും നടപ്പിലാക്കി വരുന്ന വീട്ടു ചന്തയിൽ കൂൺസമൃദ്ധിയുടെ നേർക്കാഴ്ച തീർത്ത് യുവകർഷകർ വിസ്മയമായി.നന്ദിയോട് സുധീഷ്കുമാറും അഭിരാജുമാണ് കർഷക താരങ്ങളായത്.കൊവിഡ് കാലത്ത് പ്രവാസികൾ കൂടിയായ സുധീഷും അഭിരാജും തുടങ്ങി വച്ച കൂൺ കൃഷിയിൽ നിന്ന് പ്രതിദിനം അഞ്ച് മുതൽ ഇരുപത് കിലോഗ്രാം വരെ വിളവ് കിട്ടുന്നുണ്ട്.പഴം പച്ചക്കറി പോലെ കൂണിന് ഒരു സ്ഥിരം വിപണി കിട്ടുന്നില്ലായെന്ന പരാതിക്ക് പരിഹാരമെന്ന നിലയിലാണ് അനാട്ടെ കർഷക ചന്തയും വഴിയോര ചന്തയും ഞായറാഴ്ച ചന്തയും ഒരു കൂൺ മേശ ഒരുക്കി വില്പനയ്ക്ക് സംഘാടകർ അനുമതി നൽകിയത്.ആനാട് കൃഷിഭവന്റെ കീഴിലുള്ള ഇക്കോഷോപ്പ് ടീമാണ് കൂൺ ശാക്തീകരിക്കുന്നതിന് തുടക്കമിട്ടത്.കൂൺ കൃഷിയിൽ താല്പര്യമുള്ളവർക്ക് വിത്തും പരിശീലനവും ബാങ്ക് മുഖേനെ കാർഷിക വായ്പയും ലഭ്യമാക്കുമെന്ന് ആനാട് കൃഷിഓഫീസർ എസ്.ജയകുമാർ അറിയിച്ചു.