കൊല്ലം: മുൻ തൊഴിൽ വകുപ്പ് മന്ത്രി ബാബു ദിവാകരന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കൊല്ലം കിളികൊല്ലൂർ വേണാട് നഗർ-167 ശ്രീകലയിൽ കിളികൊല്ലൂർ ശ്രീകണ്ഠൻ നായർ (60) നിര്യാതനായി. ആർ.എസ്.പി ജില്ലാ കമ്മിറ്റിയംഗം, യു.ടി.യു.സി സംസ്ഥാന സെക്രട്ടറി, വിവിധ യൂണിയനുകളുടെ ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു. ഭാര്യ: വസന്ത ശ്രീകണ്ഠൻ. മക്കൾ: ആര്യ ജയകൃഷ്ണൻ, അഖിൽ ശ്രീകണ്ഠൻ. മരുമക്കൾ: ആർ. ജയകൃഷ്ണൻ (സംസ്ഥാന റഗ്ബി അസോസിയേഷൻ സെക്രട്ടറി), രാഖി അഖിൽ.