alappat-

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആറ്റുകാൽ ഷോപ്പിംഗ് കോംപ്ളക്സിൽ,​ പി.ടി. ആന്റണി ആൻഡ് സൺസ് ആലപ്പാട്ട് ഫാഷൻ ജ്വല്ലറിയുടെ നവീകരിച്ച ഷോറൂമിന്റെ ഉദ്ഘാടനവും 29-ാം വാർഷികമായ 'കനകമുഹൂർത്ത'വും ഇന്ന്. നവീകരിച്ച ഷോറൂമിന്റെ ഉദ്ഘാടനം രാവിലെ 10.30ന് വി.എസ്. ശിവകുമാർ എം.എൽ.എ നിർവഹിക്കും. മേയർ കെ. ശ്രീകുമാർ ഡയമണ്ട് ഷോറൂം ഉദ്ഘാടനം ചെയ്യും. ഫാ. മോർലി കൈതപ്പറമ്പിൽ ഷോറൂം ആശീർവദിക്കും. കോർപ്പറേഷൻ കൗൺസിലർ ആർ. സുരേഷ്, ചേംബർ ഒഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി ചെയർമാൻ ഡോ. ബിജു രമേശ്, വ്യാപാരി വ്യവസായി ഏകോപന സമിതി ട്രഷറർ സി. ധനീഷ് ചന്ദ്രൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

ഉദ്ഘാടനത്തോടനുബന്ധിച്ച് ഷോപ്പിംഗ് നടത്തുന്നവരിൽ നിന്ന് നറുക്കെടുപ്പിലൂടെ വിജയിയായി തിരഞ്ഞെടുക്കപ്പെടുന്ന ഒരാൾക്ക് മെഗാ ബംപർ പ്രൈസ് ലഭിക്കും. കൂടാതെ ഉദ്ഘാടനദിനത്തിൽ രണ്ടു മണിക്കൂർ ഇടവിട്ട് നടക്കുന്ന നറുക്കെടുപ്പിൽ വിജയിക്കുന്നവർക്ക് സ്വർണക്കമ്മൽ സമ്മാനമായി ലഭിക്കും. ഇന്ന് പർച്ചേസ് നടത്തുന്ന എല്ലാവർക്കും ഉറപ്പായ സമ്മാനവും വിവാഹപ്പാർട്ടികൾക്ക് നാലു ശതമാനം മുതൽ പണിക്കൂലിയിലും ലഭ്യമാണ്. ഡയമണ്ട് പർച്ചേസിന് കാരറ്റിന് 15,000 രൂപ കുറവും അഡ്വാൻസ് ബുക്കിംഗ് സൗകര്യവും ഉണ്ടായിരിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു.