college-of-agriculture-ve

തിരുവനന്തപുരം: ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് (ഐ.സി.എ.ആർ ) അഖിലേന്ത്യാ തലത്തിൽ നടത്തിയ എ.ഐ.സി.ഇ, ജെ.ആർ.എഫ് / എസ്.ആർ.എഫ് മത്സരപരീക്ഷയിൽ വെള്ളായണിയി കാർഷികകോളേജിലെ ബിരുദ /ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക് ഉന്നത വിജയം.

കൃഷി അനുബന്ധമേഖലകളിൽ സ്‌കോളർഷിപ്പോടെ ഉന്നത പഠനത്തിനുള്ള സാധ്യതയാണ് ലഭിച്ചത്. എഴുപത്തിമൂന്നു കാർഷിക വിഷയങ്ങളിൽ 88 ഓളം നഗരങ്ങളിലായി നടത്തിയ പരീക്ഷയിൽ വെള്ളായണി കാർഷികകോളേജിലെ 27 വിദ്യാർത്ഥികൾ ജൂനിയർ റിസർച്ച് ഫെല്ലോഷിപ്പിനും 21 ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾ സീനിയർ റിസർച്ച് ഫെല്ലോഷിപ്പിനും യോഗ്യ തനേടി. രണ്ടു പേർക്ക് അഖിലേന്ത്യാ തലത്തിൽ ഡിപ്പാർട്ട്മെന്റ് ഓഫ് ബയോടെക്‌നോളജിയുടെ ജൂനിയർ റിസർച്ച് ഫെല്ലോഷിപ്പും ലഭിച്ചു.
ജൂനിയർ റിസർച്ച് ഫെല്ലോഷിപ്പ് ഫിസിക്കൽ സയൻസ് വിഭാഗത്തിൽ ആൻ തെരേസ ഒന്നാം റാങ്ക് നേടി . പട്ടികജാതി വിഭാഗത്തിൽ എന്റമോളജിയിൽ രേഷ്മ.ആർ , പ്ലാന്റ് സയൻസിൽ റാംമോഹൻ എന്നിവർ ഒന്നും രണ്ടും റാങ്കുകൾ നേടി . അഗ്രികൾച്ചറൽ എക്കണോമിക്സ് വിഭാഗത്തിലെ അജ്മൽ.എസും, പ്ലാന്റ് പത്തോളജി വിഭാഗത്തിലെ ശ്രീനയനയും ഒന്നാം റാങ്കോടെ സീനിയർ റിസർച്ച് ഫെൽലോഷിപ്പിനുള്ള യോഗ്യത നേടി.കൂടുതൽ വിദ്യാർത്ഥികൾ യോഗ്യത നേടിയത് വെള്ളായണി കാർഷിക കോളേജിൽ നിന്നാണ്.