ksspa

നെയ്യാറ്റിൻകര: പെൻഷൻകാർക്ക് അനുവദിച്ച ചികിത്സാ പദ്ധതി കുറ്റമറ്റ രീതിയിൽ നടപ്പിലാക്കുക, കുടിശിക നാല് ഗഡു ക്ഷാമാശ്വാസം അനുവദിക്കുക, പെൻഷൻ പരിഷ്കരണം ത്വരിതപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് പെൻഷണേഴ്‌സ് അസോസിയേഷൻ നെയ്യാറ്റിൻകര നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നെയ്യാറ്റിൻകര ട്രഷറിക്ക് മുന്നിൽ പ്രതിഷേധ ധർണ നടത്തി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന ധർണ ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ജോസ് ഫ്രാങ്ക്‌ളിൻ ഉദ്‌ഘാടനം ചെയ്തു. മുതിർന്ന പെൻഷൻകാരുടെ ന്യായമായ ആവശ്യങ്ങൾ സർക്കാർ അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.സംസ്ഥാന വൈസ് പ്രസിഡന്റ് ജി. പരമേശ്വരൻ നായർ മുഖ്യപ്രഭാഷണം നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് ടി. വിജയകുമാർ, സെക്രട്ടറി സി. ശ്രീകുമാർ, സംസ്ഥാന കമ്മിറ്റി അംഗം ബി. ബാബുരാജ്, വനിതാഫാറം ജില്ലാ സെക്രട്ടറി ബാല ഗിരിജമ്മാൾ എന്നിവർ നേതൃത്വം നൽകി.