തിരുവനന്തപുരം:കൊവിഡ് പശ്ചാത്തലത്തിൽ ശബരിമല തീർത്ഥാടനത്തിന് ആരോഗ്യവകുപ്പ് പുതിയ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.
തീർത്ഥടകർ മല കയറുമ്പോഴും ഇറങ്ങുമ്പോഴും ദർശനത്തിനു നിൽക്കുമ്പോഴും രണ്ട് അടി അകലം പാലിക്കണം. ശബരിമലയിലേക്കുള്ള യാത്രക്കിടെ ഇടയ്ക്കിടെ കൈകൾ കഴുകണം. ശബരിമലയിലെത്തിയാൽ 30 മിനിറ്റ് ഇടവിട്ടെങ്കിലും കൈകൾ വൃത്തിയാക്കണം. മാസ്ക്ക് ധരിക്കണം, സാനിട്ടൈസർ കരുതണം .സമീപകാലത്ത് കോവിഡ് വന്നവരും പനി, ചുമ, ശ്വാസതടസം, മണവും രുചിയും തിരിച്ചറിയാൻ സാധിക്കാതിരിക്കുക തുടങ്ങിയ ലക്ഷണങ്ങൾ ഉള്ളവരും ദർശനം നടത്തരുത്. 24 മണിക്കൂർ മുമ്പെടുത്ത കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശമുണ്ടായിരിക്കണം. നിലയ്ക്കലെ കേന്ദ്രത്തിൽ ഇത് ഹാജരാക്കണം. ശബരിമലയിലേക്കുള്ള വഴിയിൽ അംഗീകൃത സർക്കാർ സ്വകാര്യ ലാബുകളിൽ നിന്ന് കൊവിഡ് പരിശോധന നടത്തി സർട്ടിഫിക്കറ്റ് വാങ്ങാം. റാപ്പിഡ് ആന്റിജൻ ടെസ്റ്റിൽ നെഗറ്റീവായതിന്റെ പേരിൽ കൊവിഡ് പ്രതിരോധ മുൻകരുതലുകളിൽ വിട്ടുവീഴ്ച ചെയ്യരുത്. നിലയ്ക്കലിലും സന്നിധാനത്തുമുൾപ്പെടെ തീർത്ഥാടകരെ തങ്ങാനും അനുവദിക്കില്ല. തീർത്ഥാടകർക്ക് ഒപ്പമുള്ള ഡ്രൈവർമാർക്കും സഹായികൾക്കും ഇത് ബാധകമാണ്.