telemedecine

തിരുവനന്തപുരം : സർക്കാർ ടെലിമെഡിസിൻ സംവിധാനമായ ഇ -സഞ്ജീവനിയിൽ കൊവിഡ് ഓ.പി സേവനങ്ങൾ ആരംഭിച്ചു. രോഗികൾക്കും പോസ്റ്റ് കൊവിഡ് ആരോഗ്യ പ്രശ്നമുള്ളവർക്കും ഇതിലൂടെ ചികിത്സാ സേവനങ്ങളും വെർച്വലായി സ്‌ക്രീനിംഗ്, ചികിത്സ, റഫറൻസ് എന്നിവയും നൽകും. രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ടെലിമെഡിസിൻ പ്ലാറ്റ്ഫോമിൽ 19 ഓ.പി ക്ളിനിക്കുകളാണ് ആരംഭിച്ചത്. പ്രത്യേകം പരിശീലനം ലഭിച്ച ഡോക്ടർമാരാണ് ഓ.പി നടത്തുന്നത്.