വർക്കല: രണ്ട് കിലോ കഞ്ചാവുമായി പാപനാശത്ത് എത്തിയ കാട്ടാക്കട സ്വദേശികളായ 2 യുവാക്കൾ വർക്കല എക്സൈസിന്റെ പിടിയിലായി. ഞായറാഴ്ച രാത്രി 8 മണിയോടെ പാപനാശം ഹെലിപ്പാടിന് സമീപം വച്ചാണ് യുവാക്കളെ അറസ്റ്റ് ചെയ്തത്.കാട്ടാക്കട ആമച്ചൽ അമൃത ഭവനിൽ ശരത് കുമാർ (26), കാട്ടാക്കട ആമച്ചൽ മേലെ കടമാൻകോട് വീട്ടിൽ സജിത്ത് (23) എന്നിവരാണ് അറസ്റ്റിലായത്.
സീസൺ തുറന്നതോടെ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടാണ് യുവാക്കൾ കഞ്ചാവ് വിൽപ്പനയ്ക്കായി കൊണ്ടുവന്നത്. വർക്കല എക്സൈസും ഐ.ബി.യും സംയുക്തമായി പാപനാശം ടൂറിസം മേഖലയിൽ പരിശോധന നടത്തി വരുന്നതിനിടയിൽ രഹസ്യവിവരം ലഭിച്ചതിനെത്തുടർന്നാണ് കഞ്ചാവുമായി കറങ്ങിനടന്ന യുവാക്കളെ പിടികൂടിയത്. കാട്ടാക്കട സ്വദേശിയും കൊലക്കേസ് പ്രതിയുമായ ഒരു വ്യക്തിയാണ് ഇവർക്ക് കഞ്ചാവ് വിൽപ്പനയ്ക്കായി നൽകി വരുന്നതെന്ന വിവരം ലഭിച്ചിട്ടുണ്ട്. ഇയാളെക്കുറിച്ചുളള അന്വേഷണവും ഊർജിതപ്പെടുത്തിയിട്ടുണ്ട് .വർക്കല എക്സൈസ് ഇൻസ്പെക്ടർ എം.മഹേഷ്, ഐ.ബി.ഇൻസ്പെക്ടർ മോഹൻകുമാർ, എക്സൈസ് ഉദ്യോഗസ്ഥൻ മാരായ
രാധാകൃഷ്ണൻ, സുധീഷ് കൃഷ്ണ,പ്രിൻസ്, മഞ്ജുനാഥ്,ശ്രീജിത്ത്, മഹേഷ്,രാഹുൽ,ഗിരീശൻ, എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.