general

ബാലരാമപുരം:അദ്ധ്യാപകനും സാംസ്കാരിക പ്രവർത്തകനുമായ എ.എസ്.മൻസൂറിന് തേജാ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ അദ്ധ്യാപക പുരസ്കാരം സമ്മാനിച്ചു.ബാലരാമപുരം എം.സി സ്ട്രീറ്റിൽ നടന്ന ചടങ്ങിൽ സി.എൽ.ജി.എസ് ഡയറക്ടർ റോബർട്ട് സാം പുരസ്കാരം കൈമാറി പൊന്നാട അണിയിച്ച് ആദരവ് നൽകി.രണ്ടര പതിറ്റാണ്ടായി അദ്ധ്യാപക മേഖലയിലുള്ള മൻസൂർ നെയ്യാറ്റിൻകര ബി.ആർ.സിയിലെ അദ്ധ്യാപക പരിശീലകനാണ്. പൊതുവിദ്യാലയങ്ങളിലെ അദ്ധ്യാപക മികവുകൾ പള്ളിക്കൂടം യാത്രകളും വേറിട്ട അനുഭവവും ഇതിനകം ശ്രദ്ധേയമായിട്ടുണ്ട്. ഫാണ്ടേഷൻ ഡയറക്ടർ ആന്റോ ആന്റെണി അദ്ധ്യക്ഷത വഹിച്ചു.

caption അദ്ധ്യാപകനും സാംസ്കാരിക പ്രവർത്തകനുമായ എ.എസ്.മൻസൂറിന് തേജാ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ അദ്ധ്യാപക പുരസ്കാരം സി.എൽ.ജി.എസ് ഡയറക്ടർ റോബർട്ട് സാം സമ്മാനിക്കുന്നു