plus-one

തിരുവനന്തപുരം: പ്ളസ് വൺ ഇംപ്രൂവ്മെന്റ് തുല്യതാ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. www.keralaresultsnic.in എന്ന വെബ്സൈറ്റിൽ ഫലം ലഭിക്കും. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഫോട്ടോ കോപ്പിക്കും പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത സ്കൂളിലെ പ്രിൻസിപ്പലിന് 16 നകം അപേക്ഷ സമർപ്പിക്കണം. പുനർ മൂല്യനിർണയത്തിന് പേപ്പർ ഒന്നിന് 600 രൂപ. സൂക്ഷ്മപരിശോധനയ്ക്ക് 200, ഫോട്ടോ കോപ്പിക്ക് 400. അപേക്ഷ ഫോം ഹയർ സെക്കൻഡറി പോർട്ടലിൽ ലഭ്യമാണ്.