കിളിമാനൂർ:അറബി ഭാഷാ പഠനത്തോടുള്ള അവഗണന അവസാനിപ്പിക്കുവാൻ സർക്കാർ തയ്യാറാകണമെന്ന് കേരള അറബിക് മുൻഷിസ് അസോസിയേഷൻ (കെ.എ.എം.എ )ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.ഓൺലൈൻ യോഗം സംസ്ഥാന ജനറൽ സെക്രട്ടറി എം.തമീമുദ്ദീൻ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് ഷബീർ ഖാസിമി അദ്ധ്യക്ഷത വഹിച്ചു.ജില്ല ജനറൽ സെക്രട്ടറി എസ്.നിഹാസ് ആമുഖ പ്രഭാഷണം നടത്തി.മുഹമ്മദ് ഇസ്മായിൽ,മുനീർ കിളിമാനൂർ, എ.ആരിഫ്,ഷംനാദ്,അൻസർ എൽ.എ,നാജിബ് കല്ലമ്പലം,അനസ്,റഫീഖ്,സാജുദ്ദീൻ,യാസർ,മുഹമ്മദ് ഷാ,ജലീൽ, താഹിർ എന്നിവർ സംസാരിച്ചു.