elec

ബാലരാമപുരം: ബാലരാമപുരത്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങി. ആകെയുള്ള 20 വാർഡിൽ 14 വാർഡിൽ സി.പി.എമ്മും നാലിടത്ത് സി.പി.ഐയും രണ്ടിടത്ത് ജനതാദൾ എസും മത്സരിക്കും.​​ 11 സീറ്റുകൾ നേടി യു.ഡി.എഫിൽ നിന്നും അധികാരം തിരികെപ്പിടിച്ച എൽ.ഡി.എഫ്, സർക്കാരിന്റെ ജനക്ഷേമപ്രവർത്തനങ്ങളെ ഉയർത്തിക്കാട്ടിയാണ് പ്രചാരണം നടത്തുന്നത്. എരുത്താവൂർ വാർഡിൽ പഞ്ചായത്ത് പി. കൃഷ്‌ണനാണ് സ്ഥാനാർത്ഥി. റസൽപ്പുരത്ത് രജിത്കുമാറും ആർ.സി. സ്ട്രീറ്റിൽ അഡ്വ. ഫ്രെഡറിക് ഷാജിയും ജനവിധി തേടും. കെ.പി. ഷീല പുന്നയ്‌ക്കാട് വാർഡിലും കെ. ഗോപിനാഥൻ തലയൽ വാർഡിലും, വി. ഹരികുമാർ പുള്ളിയിൽ വാർഡിലും,​ വി. മോഹനൻ ചാമവിളയിലും, ആർ. ഷാമിലാ ബീവി മണലിയിലും മത്സരിക്കും. എട്ടു മുതൽ 15 വരെ വാർഡുകളായ പാറക്കുഴിയിൽ എസ്.എസ്. സജിനി,​ ​ അന്തിയൂരിൽ കെ. സുധാകരൻ, രാമപുരത്ത് എ. അംബിക, നെല്ലിവിളയിൽ ജെ. റീത്ത, ഇടമനക്കുഴിയിൽ കെ. ജയ, ഐത്തിയൂരിൽ ബി.എസ്. രതിക എന്നിവർ മത്സരിക്കും. ടൗണിൽ എം.എച്ച്. സലീമും,​ തോപ്പിൽ വാർഡിൽ സി. ദീപയും,​ പനയറക്കുന്നിൽ എൽ. വത്സലയും ഓഫീസ് വാർഡിൽ ആർ. അനിതയും സി.പി.ഐ സ്ഥാനാർത്ഥികളായി മത്സരിക്കും. കോട്ടുകാൽക്കോണത്ത് ആർ. ബാഹുലേയനും പാലച്ചൽക്കോണത്ത് ജെ. വത്സലകുമാരിയും ജനതാദൾ (എസ്)​ സ്ഥാനാർത്ഥികളായി മത്സരിക്കും.