വെഞ്ഞാറമൂട് :കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ഗുരുതര പരിക്ക്.മിതൃമ്മല വാഴവിള സ്വദേശി ജ്യോതി പ്രകാശനാണ്(30) പരിക്കേറ്റത്.സംസ്ഥാന പാതയിൽ വാമനപുരം ജംഗ്ഷന് സമീപം ഞായറാഴ്ച രാത്രി 8.30നായിരുന്നു അപകടം.വെഞ്ഞാറമൂട് ഭാഗത്ത് നിന്നും കാരേറ്റ് ഭാഗത്തേയ്ക്ക് വരുകയായിരുന്ന കാറും എതിർ ദിശയിൽ വരുകയായിരുന്ന ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം.ഇടിയുടെ ആഘാതത്തിൽ റോഡിലേയ്ക്ക് തെറിച്ചു വീണ് തലയ്ക്കും വയറിനും ഗുരുതരമായി പരിക്കേറ്റ ജ്യോതി പ്രകാശിനെ സ്ഥലത്തെത്തിയ വെഞ്ഞാറമൂട് അഗ്നി രക്ഷാ സേന ശ്രീ ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.