chenni

തിരുവനന്തപുരം: സർക്കാരിന്റെ ഹൈടെക് സ്കൂൾ നവീകരണ പരിപാടി സ്വർണ്ണക്കള്ളക്കടത്തിനുള്ള മറയായി ഉപയോഗിച്ചുവെന്ന വാർത്തകൾ ഞെട്ടിപ്പിക്കുന്നതാണെന്നും ഇതേക്കുറിച്ച് സ്വതന്ത്രവും നീതിപൂർവ്വകവുമായ അന്വേഷണം വേണമെന്നുമാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നൽകി.സർക്കാരിന്റെ ഹൈടെക് സ്കൂൾ നവീകരണം, ഐ.ടി അറ്റ് സ്കൂൾ പദ്ധതി, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്നീ പദ്ധതികളുടെ മറവിൽ സ്കൂളുകളിൽ ഡിജിറ്റൽ ഉപകരണങ്ങൾ വിതരണം ചെയ്യാനുള്ള കരാർ ഉറപ്പിച്ചത് സ്വർണ്ണക്കള്ളക്കടത്ത് കേസിലെ പ്രതികളാണെന്ന അമ്പരിപ്പിക്കുന്ന വാർത്തകളാണ് വരുന്നത്. സർക്കാർ കൊട്ടിഘോഷിച്ച് നടപ്പാക്കിയ ഹൈടെക് സ്കൂൾ പദ്ധതി ഉപയോഗിച്ചാണ് സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി കെ.ടി. റമീസ് നയതന്ത്ര പാഴ്‌സൽ മറയാക്കി സ്വർണ്ണക്കടത്തിനുള്ള നിക്ഷേപം സമാഹരിച്ചതെന്ന വാർത്തകളും പുറത്തുവരുന്നു.