വക്കം: തിനവിള ക്ഷീരോല്പാദക സംഘത്തിൽ ഒാട്ടോമാറ്റിക് മിൽക്ക് കളക്ഷൻ യൂണിറ്റ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ഷൈലജാ ബീഗം ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി സ്പീക്കർ വി.ശശിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നു അനുവദിച്ച തുക കൊണ്ടാണിത് സ്ഥാപിച്ചത്. ക്ഷീരകർഷകർക്ക് കഴിഞ്ഞ വർഷം ലഭിക്കാനുള്ള റിവോൾവിംഗ് ഫണ്ടും കൂടുതൽ പാൽ നൽകിയ കർഷകരെയും ആദരിച്ചു. ക്ഷീരസംഘം പ്രസിഡന്റ് മണികണ്ഠക്കുറുപ്പ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പ്രകാശ്, രാധിക പ്രദീപ്, തൃദീപ് കുമാർ തുടങ്ങിയവർ സംസാരിച്ചു.