വർക്കല:മുൻ മുഖ്യമന്ത്റിയും എസ്.എൻ ട്രസ്റ്റ് സ്ഥാപകനുമായ ആർ.ശങ്കറിന്റെ 48-ാം ചരമവാർഷികം നെടുങ്ങണ്ട ശ്രീനാരായണ ട്രെയിനിംഗ് കോളേജിൽ ആചരിച്ചു.പ്രിൻസിപ്പൽ ഡോ.ഷീബ.പിയുടെ അദ്ധ്യക്ഷതയിൽ നടന്ന അനുസ്മരണ സമ്മേളനം എസ്.എൻ ട്രസ്റ്റ് എക്സിക്യൂട്ടിവ് കമ്മിറ്റി അൺഗം അജി.എസ്.ആർ.എം ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ ഗുരുകോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് പ്രിൻസിപ്പൽ പ്രൊഫ.വി.എസ്.ലീ മുഖ്യപ്രഭാഷണം നടത്തി.ഡോ.സംഗീത.എൻ.ആർ,അംജിത്ത്.എസ്,സാബു.ബി എന്നിവർ സംസാരിച്ചു.കോളേജിലെ അദ്ധ്യാപകരും അനദ്ധ്യാപകരും ചേർന്ന് കൊവിഡ് രോഗികളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കായി സ്വരൂപിച്ച സംഭാവന അജി.എസ്.ആർ.എം അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് അസി. സെക്രട്ടറി വി.മുരളീധരൻനായർക്ക് കൈമാറി.