dd

ചാ​വ​ക്കാ​ട്:​ ​അ​വ​താ​ർ​ ​ഗേൾഡ്​ ​ആ​ൻ​ഡ് ​ഡ​യ​മ​ണ്ട്‌​സി​ന്റെ​ ​വി​വി​ധ​ ​സ്ഥാ​പ​ന​ങ്ങ​ളി​ൽ​ ​കോ​ടി​ക്ക​ണ​ക്കി​ന് ​രൂ​പ​യു​ടെ​ ​പ​ണ​വും​ ​സ്വ​ർ​ണ​വും​ ​നി​ക്ഷേ​പി​ച്ച് ​ത​ട്ടി​പ്പി​നി​ര​യാ​യ​ത് ​വി​വി​ധ​ ​ജി​ല്ല​ക​ളി​ൽ​ ​നി​ന്നാ​യി​ ​നി​ര​വ​ധി​ ​പേ​ർ.
തൃ​ശൂ​ർ,​ ​എ​റ​ണാ​കു​ളം,​ ​പാ​ല​ക്കാ​ട്,​ ​മ​ല​പ്പു​റം​ ​ജി​ല്ല​ക​ളി​ൽ​ ​നി​ന്നാ​യി​ ​സ്ത്രീ​ക​ളു​ൾ​പ്പെ​ടെ​ ​ത​ട്ടി​പ്പി​നി​ര​യാ​യ​ 250​ലേ​റെ​ ​നി​ക്ഷേ​പ​ക​ർ​ ​വ​ർ​ഷ​ങ്ങ​ൾ​ക്ക് മുൻപ് ​ചാ​വ​ക്കാ​ട്ടെ​ത്തി​ ​സ​മ​രം​ ​ന​ട​ത്തി​യി​രു​ന്നു.​ ​സ്വ​ർ​ണ​വും​ ​പ​ണ​വു​മാ​യി​ ​ആ​കെ​ 150​ ​കോ​ടി​യോ​ളം​ ​രൂ​പ​ ​നി​ക്ഷേ​പ​ക​രി​ൽ​നി​ന്ന് ​വാ​ങ്ങി​യി​ട്ടു​ണ്ടെ​ന്നാ​ണ് ​വി​വ​രം.​ ​സ​മ​ര​ത്തി​ൽ​ ​പ​ങ്കെ​ടു​ത്ത​വ​രു​ടെ​ ​മാ​ത്രം​ ​നി​ക്ഷേ​പം​ 100​ ​കോ​ടി​ ​രൂ​പ​യോ​ളം​ ​ഉ​ണ്ടാ​യി​രു​ന്നു.​ ​ല​ക്ഷം​ ​രൂ​പ​ ​നി​ഷേ​പി​ക്കു​ന്ന​വ​ർ​ക്ക് 10​ ​മു​ത​ൽ​ 12​ ​വ​രെ​ ​ശ​ത​മാ​നം​ ​ലാ​ഭ​വി​ഹി​തം​ ​ന​ൽ​കാ​മെ​ന്ന് ​വാ​ഗ്ദാ​നം​ ​ചെ​യ്താ​യി​രു​ന്നു​ ​നി​ക്ഷേ​പം​ ​സ്വീ​ക​രി​ച്ചി​രു​ന്ന​ത്.​ ​സ്ഥാ​പ​ന​ങ്ങ​ൾ​ ​പൂ​ട്ടി​ ​മു​ങ്ങു​ന്ന​തി​ന് ​മു​ൻപ് ​സ്വ​ർ​ണ്ണം​ ​വി​റ്റ​വ​ർ​ക്ക് ​ഒ​രു​ ​മാ​സ​ത്തെ​ ​അ​വ​ധി​ ​പ​റ​ഞ്ഞ് ​പ​ണം​ ​ന​ൽ​കാ​തെ​യും​ ​ത​ട്ടി​പ്പ് ​ന​ട​ത്തി​യ​താ​യി​ ​പ​രാ​തി​യു​ണ്ട്.​ ​വ​ലി​യ​ ​തു​ക​യാ​ണ് ​പ​ല​ർ​ക്കും​ ​ന​ഷ്ട​മാ​യി​ട്ടു​ള്ള​ത്.
2015​ ​സെ​പ്തം​ബ​ർ​ ​മു​ത​ലാ​ണ് ​നി​ക്ഷേ​പ​ക​ർ​ക്ക് ​തു​ക​ ​തി​രി​ച്ചു​ ​ന​ൽ​കാ​തെ​ ​നീ​ട്ടി​ക്കൊ​ണ്ടു​ ​പോ​വാ​ൻ​ ​തു​ട​ങ്ങി​യ​ത്.​ ​തു​ക​ ​തി​രി​ച്ചു​ ​ന​ൽ​കാ​ൻ​ ​ആ​വ​ശ്യ​പ്പെ​ടു​ന്ന​വ​രെ​ ​ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്ന​താ​യും​ ​ആ​ക്ഷേ​പ​മു​യ​ർ​ന്നി​രു​ന്നു.