tra

തിരുവനന്തപുരം: ട്രഷറികളിലെ സോഫ്റ്റ് വെയർ കുഴപ്പം മൂലം ആയിരക്കണക്കിന് സർക്കാർ ജീവനക്കാർക്ക് ഈ മാസത്തെ ഇതുവരെ ശമ്പളം ലഭിച്ചില്ല.

ശമ്പള ബില്ലുകൾ ജില്ലാ ട്രഷറികളിൽ നിന്ന് ഈ മാസം മൂന്ന് മുതൽ പാസാക്കിയിട്ടും ,ജീവനക്കാരുടെ ട്രഷറി സേവിംഗ് ബാങ്ക് അക്കൗണ്ടിലോ , ബാങ്ക് അക്കൗണ്ടിലോ എത്തിയില്ല. സഹകരണ ,ആരോഗ്യ, ഖാദി ഗ്രാമവ്യവസായം വകുപ്പുകളിലെയും യൂണിവേഴ്സിറ്റികളിലെയും ജീവനക്കാർക്കാണ് ശമ്പളം കിട്ടാത്തത് . റിസർവ് ബാങ്കിന്റെ കുഴപ്പം കൊണ്ടാണ് വൈകുന്നതെന്ന് ചില ട്രഷറികളിൽ നിന്ന് വിശദീകരിച്ചെങ്കിലും തങ്ങളുടെ കുഴപ്പമല്ലെന്ന് റിസർവ് ബാങ്ക് അധികൃതർ വ്യക്തമാക്കി.

സാധാരണ ഗതിയിൽസ ജില്ലാ ട്രഷറിയിൽ നിന്ന് ബില്ല് പാസാക്കിയാൽ ഒരു മണിക്കൂർ കൊണ്ട് ജീവനക്കാരന്റെ അക്കൗണ്ടിലേക്ക് പണമെത്തും. , അഞ്ചും ആറും ദിവസമായി അക്കൗണ്ടിൽ പണമെത്താതായതോടെ ജീവനക്കാർ വലയുന്നു. . തുടർച്ചയായി ആറാം മാസമാണ് ശമ്പള വിതരണ സമയത്ത് ട്രഷറിയിൽ സ്തംഭനമുണ്ടാവുന്നത്.