d

മുടപുരം: കൊവിഡ് മാനദണ്ഡ പ്രകാരം മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിലെ 65 കഴിഞ്ഞ പ്രാരാബ്ധക്കാരായ തൊഴിലാളികൾക്ക് പണിയെടുക്കാൻ വീണ്ടും അവസരം ലഭിച്ചത് അവർക്ക് ആശ്വാസവും കൈത്താങ്ങുമായി.

ഫെബ്രുവരി മുതൽ ഇവർക്ക് തൊഴിലെടുക്കാൻ ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചുകൊണ്ട് സംസ്ഥാന സർക്കാർ ഉത്തരവ് ഇറക്കി. ഇതുമൂലം വീണ്ടും അവർക്ക് തൊഴിലെടുക്കാം.

വിധവകളായവരും മറ്റ് ആരുടെയും സഹായമില്ലാതെ ഒറ്റയ്ക്ക് കഴിയുന്നവരുമായ നിരവധിപേരുണ്ട്. ഈ ഉത്തരവ് ഇവർക്ക് ആശ്വാസമാകും. തൊഴിലെടുക്കാൻ വിലക്ക് ഏർപ്പെടുത്തിയിരുന്ന സമയത്ത് ഇവർക്കുണ്ടായ ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടിക്കൊണ്ട് കേരള കൗമുദിയിൽ വന്ന വാർത്ത

ഈ ഉത്തരവ് മുഖേന സംസ്ഥാനത്തെ ലക്ഷക്കണക്കിന് സീനിയർ തൊഴിലാളികൾക്ക് പണിയെടുക്കാൻ അവസരം ലഭിക്കും. ഇപ്പോൾ കിഴുവിലം ഗ്രാമ പഞ്ചായത്തിൽ രണ്ടായിരത്തോളം പേർ ഈ പദ്ധതിയിൽ പണിയെടുക്കുന്നുണ്ട്. പുതിയ ഉത്തരവ് ഇറങ്ങിയ ശേഷം 189 സീനിയർ തൊഴിലാളികൾക്ക് പണിയെടുക്കാൻ അവസരം ലഭിച്ചു. ഇതിന്റെ ഭാഗമായി തൊഴിലാളികളുടെ മസ്റ്റർ റോളിൽ ഇവരുടെ പേര് ഉൾപ്പെടുത്തി കഴിഞ്ഞതായി ഗ്രാമ പഞ്ചായത്ത് അധികൃതർ അറിയിച്ചു.