covid

തിരുവനന്തപുരം:ജില്ലയിൽ ഇന്നലെ 324 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.452 പേർ രോഗമുക്തരായി. നിലവിൽ 7,487 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നത്. ജില്ലയിൽ എട്ടു പേരുടെ മരണം കൊവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു. അട്ടകുളങ്ങര സ്വദേശി മുസ്തഫ (75),അരുവിക്കര സ്വദേശി നാരായൺ നാടാർ (78),പേരുംകുളം സ്വദേശി ആമീൻ (66), പ്ലാമൂട്ടുകോട് സ്വദേശിനി ചിന്ന പിള്ള (85),നെയ്യാറ്റിൻകര സ്വദേശിനി തങ്കം (58),ആറ്റിങ്ങൽ സ്വദേശിനി വസന്ത (62),ഉള്ളൂർ സ്വദേശി കെ.എം.തോമസ് (71),നെയ്യാറ്റിൻകര സ്വദേശി നാഗരാജൻ (69) എന്നിവരുടെ മരണമാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 224 പേർക്കു സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇതിൽ 11 പേർ ആരോഗ്യ പ്രവർത്തകരാണ്. രോഗലക്ഷണങ്ങളെത്തുടർന്ന് ജില്ലയിൽ 1,447 പേരെക്കൂടി നിരീക്ഷണത്തിലാക്കി.ഇവരടക്കം ആകെ 25,899 പേർ വീടുകളിലും 201 പേർ സ്ഥാപനങ്ങളിലും ക്വാറന്റൈനിൽ കഴിയുന്നുണ്ട്. ഇന്നലെവരെ നിരീക്ഷണത്തിലുണ്ടായിരുന്ന 1,706 പേർ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണകാലം പൂർത്തിയാക്കി.