ksrtc

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ തൊഴിലാളി സംഘടനകളുടെ ഹിതപരിശോധന ഡിസംബർ 30ന് നടക്കും. കൊവിഡ് വ്യാപനം കാരണം മാറ്റിവച്ച തിരഞ്ഞെടുപ്പാണ് ഇപ്പോൾ നടക്കുന്നത്. രാവിലെ 7.30 മുതൽ വൈകിട്ട് 5.30 വരെയാണ് വോട്ടിംഗ്. ജനുവരി ഒന്നിന് ഫലം പ്രഖ്യാപിക്കും. പ്രൊഫ. സുശീൽഖന്ന റിപ്പോർട്ട് പ്രകാരം തസ്തിക പുനർനിർണയവും താത്കാലിക ജീവനക്കാരുടെ പിരിച്ചുവിടലും നടന്നതിന് ശേഷമുള്ള തിരഞ്ഞെടുപ്പാണിത്. കുറഞ്ഞത് 15% വോട്ട് നേടുന്ന സംഘടനയ്ക്കാണ് അംഗീകാരം ലഭിക്കുക.