e

തിരുവനന്തപുരം: സംസ്ഥാന മോട്ടോർ വാഹന വകുപ്പിന്റെ സേഫ് കേരള പദ്ധതിക്കായി ടാറ്റാ മോട്ടോഴ്സിന്റെ 45 നെക്സൺ ഇലക്ട്രിക് കാറുകൾ കൈമാറി. 'അനെർട്ട്' വഴി എനർജി എഫിഷ്യൻസി സർവീസസ് ലിമിറ്റഡിൽ നിന്ന് എട്ടു വർഷത്തേക്കാണ് 65 വാഹനങ്ങൾ മോട്ടോർ വാഹന വകുപ്പ് വാടകയ്‌ക്കെടുക്കുന്നത്. ഇതിൽ 45 വാഹനങ്ങളാണ് കൈമാറിയത്. ഒറ്റ ചാർജിംഗിൽ 312 കിലോമീറ്റർ ഓടും. ഏറ്റവും മികച്ച ഡസ്റ്റ് ആൻഡ് വാട്ടർപ്രൂഫ് ബാറ്ററി പായ്ക്ക് സഹിതമാണ് ഇ.വി എത്തുന്നത്.