trivandrum

തിരുവനന്തപുരം: സ്മാർട്ട് സിറ്റി മിഷന്റെ ഭാഗമായി കേന്ദ്ര നഗരവികസന മന്ത്രാലയം തിരുവനന്തപുരത്തിന് അനുവദിച്ച 194 കോടി രൂപയിൽ ചെലവിട്ടത് 20.83 കോടി മാത്രം. കൊച്ചിക്ക് നൽകിയ 196 കോടി രൂപയിൽ 137.36 കോടി രൂപ ചെലവഴിച്ചു. കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരിക്ക് നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

നൂതന പദ്ധതികളും ഏറ്റവും പുതിയ വിവരസാങ്കേതിക വിദ്യകളും സമന്വയിപ്പിച്ച് നഗരങ്ങളിലെ പ്രധാന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുക എന്നതാണ് സ്മാർട്ട് സിറ്റി മിഷൻ ലക്ഷ്യമിടുന്നത്. സാമ്പത്തിക അവസരം, ജീവിതനിലവാരം ഉയർത്തൽ, പൊതു ഉത്തരവാദിത്വം ഉറപ്പാക്കൽ എന്നിവയാണ് സ്മാർട്ട് സിറ്റി മിഷന്റെ ദൗത്യം.