തിരുവനന്തപുരം: വോഗ് ഇന്ത്യ മാഗസിന്റെ മുഖച്ചിത്രം ഫെയ്സ്ബുക്ക് പ്രൊഫൈൽ ചിത്രമാക്കി നടൻ ഫഹദ് ഫാസിൽ. സിനിമ സംബന്ധിയല്ലാത്ത പോസ്റ്റുകൾ വളരെ കുറച്ചു മാത്രമെ ഫഹദ് ഫേസ്ബുക്കിൽ ഷെയർ ചെയ്യാറുള്ളു. രാഷ്ട്രീയ നിലപാടുകൾ പരസ്യപ്പെടുത്താറുമില്ല. നസ്രിയ നസീം, റിമ കല്ലിങ്കൽ, നൈല ഉഷ തുടങ്ങിയ സിനിമാതാരങ്ങളും വോഗിന്റെ കവർ പേജ് ഷെയർ ചെയ്തിട്ടുണ്ട്.