kanam

തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ഇന്ന് 70 വയസ് തികയും. ദീർഘകാലം ട്രേഡ് യൂണിയൻ രംഗത്തായിരുന്ന കാനം പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയായി എത്തുന്നത് 2015ലെ സി.പി.ഐ കോട്ടയം സംസ്ഥാന സമ്മേളനത്തിലാണ്. 2018ലെ മലപ്പുറം സമ്മേളനത്തിലും സെക്രട്ടറി സ്ഥാനത്ത് തുടർന്നു. 1950 നവംബർ 10ന് കോട്ടയം ജില്ലയിലെ കാനം എന്ന ദേശത്താണ് ജനിച്ചത്.1982 മുതൽ 1991 വരെയായി രണ്ടുതവണ വാഴൂർ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച് എം.എൽ.എആയി. ജന്മദിനത്തിന് ആഘോഷങ്ങളൊന്നുമില്ല. പതിവ് തിരക്കുകളിലായിരിക്കും ഇന്നും. വൈകിട്ട് ഇടതു മുന്നണി യോഗത്തിൽ പങ്കെടുക്കും.