തിരുവനന്തപുരം :കെ.എ.എസിന്റെ ഒന്നാം സ്ട്രീമിലേക്ക് 29 പേരെ കൂടി ഉൾപ്പെടുത്താൻ തീരുമാനമായി. നേരത്തെ മതിയായ രേഖകൾ അപ് ലോഡ് ചെയ്യാത്തതിനെ തുടർന്ന് 29 പേരുടെ അപേക്ഷകൾ പി.എസ്.സി തിരസ്കരിച്ചിരുന്നു. രേഖകൾ ഹാജരാക്കിയ പശ്ചാത്തലത്തിലാണ് ഇവരെ ഒന്നാം സ്ട്രീമിലേക്ക് ഉൾപ്പെടുത്തിയത്.