ddd

മഞ്ചേരി: വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന വൃദ്ധയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി ആഭരണം കവർന്ന കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും 50,000 രൂപ പിഴയും.കോട്ടയ്ക്കൽ ചുടലപ്പാറ പുതുപറമ്പ് സ്വദേശിയായ പാലപ്പുറ വീട്ടിൽ അബ്ദുൾ സലാമിനാണ് (38) ഒന്നാം അഡീഷണൽ സെഷൻസ്‌ കോടതി ജഡ്ജി ടി.പി. സുരേഷ് ബാബു ശിക്ഷ വിധിച്ചത്.
പിഴ അടച്ചില്ലെങ്കിൽ ആറുമാസം അധികതടവ് അനുഭവിക്കണം. കവർച്ച നടത്തിയതിന് ഏഴുവർഷം കഠിനതടവും വീട്ടിൽ അതിക്രമിച്ച് കയറിയതിന് ഏഴ് വർഷം തടവും 25,000 രൂപ പിഴയും വിധിച്ചു. . ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി.