കാഞ്ഞിരംകുളം: സംസ്ഥാനത്തെ വിവിധ കോളേജുകളിൽ പുതിയ കോഴ്സുകൾ അനുവദിച്ചിട്ടും കാഞ്ഞിരംകുളം ഗവൺമെന്റ് കോളേജിനെ തഴഞ്ഞതിനെതിരെ കാഞ്ഞിരംകുളം ജംഗ്ഷനിൽ എം.വിൻസെന്റ് എം.എൽ.എ സത്യാഗ്രഹം നടത്തി. കാഞ്ഞിരംകുളം ഗവൺമെന്റ് കോളേജിനോട് സർക്കാർ കാട്ടുന്ന അവഗണനയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കോഴ്സ് നിഷേധമെന്ന് അദ്ദേഹം പറഞ്ഞു.സത്യാഗ്രഹം ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എസ്.സരസ ദാസ് അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി ഭാരവാഹികളായ സി.എസ്. ലെനിൻ, കെ.വി.അഭിലാഷ്, എം.ആർ. സൈമൺ, വിപിൻ ജോസ്, വി.എസ്.ഷിനു, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ആർ.ശിവകുമാർ, യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികളായ വിനോദ് കോട്ടുകാൽ, നേമം ഷജീർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ബിന്ദു, പഞ്ചായത്ത് പ്രസിഡന്റ് സരസി കുട്ടപ്പൻ, ജില്ലാ പഞ്ചായത്ത് അംഗം എം.സുജാത, ബ്ലോക്ക് പഞ്ചായത്ത് അംഗം ജെ.ജോണി, ബാലരാമപുരം അഫ്സൽ, മുത്തുക്കുഴി ജയകുമാർ, ഉച്ചക്കട സുരേഷ്, വട്ടവിള വിജയകുമാർ, ഹൈസന്ത് ലൂയിസ്, എ.എം.സുധീർ, കോട്ടുകാൽ ജയരാജ്, കെ.ജി.ജയകുമാർ, പുഷ്പം സൈമൺ, സി.എസ്.അരുൺ, പ്രഗീത്, ശരത് കുമാർ.എസ്.ആർ, അനീഷ് കാഞ്ഞിരംകുളം എന്നിവർ പ്രസംഗിച്ചു.