1

പൂവാർ: തിരുപുറം ഗ്രാമ പഞ്ചായത്തിൽ കേന്ദ്ര സർക്കാരിന്റെ സ്റ്റാറ്റിസ്റ്റിക്കൽ ആൻഡ് ഇക്കണോമിക്കൽ ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന 7-ാമത് സാമ്പത്തിക സർവേ ആരംഭിച്ചു. അരുമാനൂർ ഡിജിറ്റൽ സേവാ കോമൺ സർവീസ് സെന്റർ (സി.എസ്.സി) അക്ഷയ കേന്ദ്രമാണ് സർവേക്ക് നേതൃത്വം നൽകുന്നത്. തിരുപുറം ജംഗ്‌ഷനിലെ രേവതി ട്രേഡേഴ്സ് ഉടമ വേണുഗോപാലൻ നായരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു കൊണ്ടാണ് സർവേക്ക് തുടക്കം കുറിച്ചത്. വി.എൽ.ഇ.ശ്രീജ,എന്യൂമറേറ്റർമാരായ ആർ.എസ്.സജി,അഞ്ചു,ഷീല,ആനി എന്നിവർ നേതൃത്വം നൽകി.

.