alzheimers

മറവിരോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും ഒരുപോലെ ആശ്വാസം പകരുന്ന സ്നേഹസദനം പതിനഞ്ചു വർഷത്തെ മികച്ച സേവനവുമായി മാതൃകയാകുന്നു. കൂട്ടായ്മയായ എ.ആർ.ഡി.എസ്.ഐ എന്ന ദേശീയ സംഘടനയുടെ തിരുവനന്തപുരത്തെ വിഭാഗമാണിത്. ഒരു പകൽവീടായി പ്രവർത്തനം ആരംഭിച്ചു. ഇന്ന് പതിനഞ്ചോളം രോഗികളെ ഒരേസമയം പാർപ്പിച്ച് പരിചരിക്കുന്നു. തിരുവല്ലത്ത് ലയൺസ് ഭവനിലാണ് സ്നേഹസദനം. മറവിരോഗികൾക്ക് ഒരു രണ്ടാം വീടാണ് ഈ സ്ഥാപനം. വീട്ടിൽ പരിചരിക്കാൻ സാധിക്കാത്ത സാഹചര്യത്തിലുള്ള മറവി രോഗികളെ താമസിപ്പിച്ച് പരിചരിക്കുകയാണ് സ്നേഹസദനത്തിൽ ചെയ്യുന്നത്.

പ്രായമായവരെ ബാധിക്കുന്ന മസ്തിഷ്ക സംബന്ധമായ രോഗമാണ് മറവിരോഗം. കേവലം മറവിക്കപ്പുറം അനേകം ബൗദ്ധികമായ കുറവുകളും പെരുമാറ്റത്തിലെ വൈകല്യങ്ങളും ഇത്തരം രോഗികളുടെ പരിചരണം ശ്രമകരമാക്കുന്നു.

മറവിരോഗീപരിചരണത്തിൽ പരിമിതമായ മാർഗങ്ങൾ മാത്രം നിലവിലുള്ള ഈ ഘട്ടത്തിൽ മറവിരോഗ പരിചരണ ഭവനങ്ങൾ പല കാരണങ്ങൾ കൊണ്ടും നമ്മുടെ നാട്ടിൽ ഇന്നും അത്ര പ്രചാരത്തിലില്ല. ആ കുറവ് പരിഹരിക്കുന്നതിനാണ് മാതൃകാസ്ഥാപനമായ എ.ആർ.ഡി.എസ്.ഐയുടെ തിരുവനന്തപുരം ശാഖ സ്നേഹസദനമെന്ന മറവിരോഗ പരിപാലനകേന്ദ്രം ആരംഭിച്ചതും ഇന്നും വിജയകരമായി നടത്തിക്കൊണ്ടിരിക്കുന്നതും.

മിതമായ തുക പ്രതിഫലമായി ഈടാക്കി ഇത്തരം സ്ഥാപനങ്ങൾ വിജയകരമായി നടത്താമെന്ന് ഇതിലൂടെ എ.ആർ.ഡി.എസ്.ഐ തെളിയിച്ചു കഴിഞ്ഞു. മറവിരോഗം ഉള്ളവർക്ക് വീട്ടിലുള്ള പരിചരണമാണ് ഏറ്റവും ഉത്തമം. എങ്കിലും അവരിൽ ഒരു വിഭാഗത്തിനെങ്കിലും ഇത്തരം സ്ഥാപനങ്ങളുടെ സേവനം ആവശ്യമായി വരാറുണ്ട്.

സ്നേഹസദനത്തിന്റെ സാരഥികൾ ഡോക്ടർ റോബർട്ട് മാത്യു (പ്രസി​ഡന്റ് ), ഡി. കുട്ടപ്പൻ (സെക്രട്ടറി), ജോർജ് മാത്യു (ജോയിന്റ് സെക്രട്ടറി) എന്നി​വരാണ്.

കൂടുതൽ വിവരങ്ങൾക്ക് : https://ardsitrivandrum.org

(ലേഖിക കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലെ സൈക്യാട്രി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് )