df

വർക്കല: കണ്ണമ്പയിൽ ഓട്ടോ റിക്ഷയിൽ ടൂറിസ്റ്റ് ബസിടിച്ച് കാപ്പിൽ

കണ്ണമൂട് നെടിയശാല വീട്ടിൽ പരേതനായ ജനാർദ്ദനൻ നായരുടെ ഭാര്യ സരള അമ്മ (77) മരിച്ചു. ഇന്നലെ

രാവിലെ 9 മണിക്ക് കണ്ണമ്പ ജംഗ്ഷനിലായിരുന്നു സംഭവം. സരള അമ്മയെ വർക്കല താലൂക്ക് ആശുപത്രിയിൽ കൊണ്ടു പോകുന്നതിനായി ഇളയ മകൾ ശോഭന (53) ബന്ധുവായ ജനാർദ്ദന പുരം സ്വദേശിനി അർച്ചന (33) എന്നിവരോടൊപ്പം കാപ്പിൽ ആരോമലി (22 )ന്റെ ഓട്ടോറിക്ഷയിൽ വർക്കലയിലേക്ക് വരുകയായിരുന്നു. ജനതാമുക്ക് റെയിൽവേഗേറ്റ് അടച്ചിട്ടതിനെ തുടർന്ന് റിംഗ് റോഡായ പുല്ലാനി കോട് റോഡിലൂടെ എത്തി കണ്ണമ്പ ജംഗ്ഷനിലെ റോഡ് കടക്കാൻ ശ്രമിക്കവെ

ഗുരുവായൂരിലേക്ക് വിവാഹ പാർട്ടി സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ തലകീഴായി മറിയുകയായിരുന്നു. സരളേയും പരിക്കേറ്റവരെയും താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും സരളയുടെ ജീവൻ രക്ഷിക്കാനായില്ല. ഓട്ടോ ഡ്രൈവർ ആരോമലിനെയും അർച്ചന എന്നിവരെയും പാരിപ്പള്ളി മെഡിക്കൽ കോളേജിലും, ശോഭനയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വിജയകുമാരി, മുരളീധരൻ നായർ, ശോഭന, എന്നിവരാണ് സരള അമ്മയുടെ മക്കൾ.