കടയ്ക്കാവൂർ: അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് ആറാം വാർഡിലെ ഇടതു മുന്നണി സ്ഥാനാർഥി ലിജാബോസിന് വോട്ട് അഭ്യർത്ഥിച്ച് വിദ്യാർത്ഥിനികൾ ചുവരെഴുത്തിനെത്തി.
എസ്.എഫ്.ഐ അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഇടതു മുന്നണിയുടെ വിജയത്തിനായി വിദ്യാർത്ഥിനികൾ വാർഡിലെ ചുവരുകൾ എഴുതാൻ രംഗത്തിറങ്ങിയത്. വിദ്യാർത്ഥിനികളുടെ പ്രചാരണ പ്രവർത്തനം എസ്.എഫ്.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി വിജയ് വിമൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് നവ്യ. എസ്.രാജ്, സോനാ സജയൻ, ലിനി, ജെസ്ന, ആതിര, ആര്യ എന്നിവർ പ്രചാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.