sndpkochalummood

മുടപുരം:എസ്.എൻ.ഡി.പി യോഗം കൊച്ചാലുംമൂട് ശാഖാ വാർഷിക പൊതുയോഗവും കുടുംബസംഗമവും എസ്.എൻ.ഡി. പി യോഗം കൗൺസിലർ ഡി.വിപിൻരാജ് ഉദ്ഘാടനം ചെയ്തു. ശാഖ അഡ്മിനിസ്ട്രേറ്റർ സി. കൃത്തിദാസ് അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി യോഗം ചിറയിൻകീഴ് യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി സംഘടനാ സന്ദേശം നൽകി. യോഗം ഡയറക്ടർ അഴൂർബിജു,വനിതാ സംഘം യൂണിയൻ വൈസ് പ്രസിഡന്റ് ലതികാ പ്രകാശ്, മുൻ ശാഖ സെക്രട്ടറി ബാബു, അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ യു. രമണൻ, എസ്.ഗിരിധരൻ, പി.രാജേഷ് എന്നിവർ പ്രസംഗിച്ചു. ശാഖാ ഭാരവാഹികളായി എസ്.ഗിരിധരൻ (പ്രസിഡന്റ്), വി.വിജേഷ് (വൈസ് പ്രസിഡന്റ്),യു.രമണൻ (സെക്രട്ടറി),പി.രാജേഷ് (യൂണിയൻ പ്രതിനിധി),എൻ.സുശീലൻ,ഡി.ബൈജു, സുനിൽ,മണികണ്ഠൻ, കെ.സുദേവൻ (എക്സി.അംഗങ്ങൾ), പ്രദീലമുരളി, മിനി ചന്ദ്രൻ,അനിത അശോകൻ,മിനി സുനിൽ(വനിതാ പ്രതിനിധികൾ) എന്നിവരെ തിരഞ്ഞെടുത്തു.