വെഞ്ഞാറമൂട് :തിരുവിതാംകൂർ ദേവസ്വം എംപ്ലോയിസ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റി സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിയ ഉപവാസ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വർക്കല ഗ്രൂപ്പ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വെഞ്ഞാറമൂട് ജംഗ്ഷനിൽ അവകാശ സംരക്ഷണ കൂട്ടായ്മ സംഘടിപ്പിച്ചു.ഡി.സി.സി വൈസ് പ്രസിഡന്റ് ഷാനവാസ് ആനക്കുഴി ഉദ്ഘാടനം ചെയ്തു. ഗ്രൂപ്പ് വൈസ് പ്രസിഡന്റ് രത്നകുമാർ അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജി.പുരുഷോത്തമൻ നായർ മുഖ്യപ്രഭാഷണം നടത്തി.മണ്ഡലം പ്രസിഡന്റ്മാരായ അഡ്വ.വെഞ്ഞാറമൂട് സുധീർ,മഹേഷ് ചേരിയിൽ,എംപ്ലോയിസ് ഫ്രണ്ട് ജില്ലാ കമ്മിറ്റി അംഗം എം.അനിൽ,സബ് ഗ്രൂപ്പ് കൺവീനർ ശ്രീകണ്ഠൻ നായർ,ഗ്രൂപ്പ് പ്രസിഡന്റ് എസ്.വിമൽകുമാർ,സെക്രട്ടറി ജി.സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.